Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband Death

Ernakulam

വി​ഷം ക​ഴി​ച്ച ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു

നെ​ടു​മ്പാ​ശേ​രി: പൊ​യ്ക്കാ​ട്ടു​ശേ​രി​യി​ൽ ഒ​രു​മി​ച്ച് വി​ഷം ക​ഴി​ച്ച ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു. ഭാ​ര്യ സം​ഭ​വ ദി​വ​സം മ​രി​ച്ചി​രു​ന്നു. പൊ​യ്ക്കാ​ട്ടു​ശേ​രി പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​കു​മാ​ര​ൻ (73), ഭാ​ര്യ ത​ങ്ക​മ്മ (69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​രു​വ​രെ​യും അ​വ​ശ​നി​ല​യി​ൽ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ങ്ക​മ്മ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

സു​കു​മാ​ര​ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​തി​തീ​വ്ര​ചി​കി​ത്സ ന​ൽ​കി​യെ​വെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി 10.15ഓ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ത​ങ്ക​മ്മ​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക​പ്ര​ശേ​രി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. സു​കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹ​വും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ സം​സ്ക​രി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വ​രു​ടെ മ​ക​ൻ സു​നി, പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ട​ത്തി​ലു​ണ്ടാ​യ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം സു​കു​മാ​ര​നും ത​ങ്ക​മ്മ​യും മ​നോ വി​ഷ​മ​ത്തി​ലും തീ​രാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​മാ​യി​രു​ന്നു.

Latest News

Corehub Up